Welcome to
St.Joseph Pontifical Seminary
Mangalapuzha
ആർട്ട് എക്സ്പോ "ചായം 2024"
ആർട്ട് എക്സ്പോ "ചായം 2024"

ആർട്ട് എക്സ്പോ "ചായം 2024" | 23-01-2024
ആലുവ മംഗലപുഴ സെമിനാരി "ചായം 2024"എന്ന പേരിൽ
ആർട്ട് എക്സ്പോ സംഘടിപ്പിക്കുന്നു. ജനുവരി 24 രാവിലെ 8:30ന് സീറോ മലബാർ
സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആർട്ട്
എക്സ്പോ ഉദ്ഘാടനം ചെയ്യും.അടുത്തയിടെ മരണമടഞ്ഞ
മംഗലപ്പുഴ സെമിനാരിയിലെ പൂർവ്വ വിദ്യാർത്ഥിയും
ചിത്രകാരനുമായ മാത്യു ഒറ്റപ്ലാക്കലച്ചന്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന ആർട്ട് എക്സ്പോയിൽ
മംഗലപ്പുഴ സെമിനാരിയും ആലുവ ജ്യോതി നിവാസ് പബ്ലിക്
സ്കൂളും തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് ഹൈസ്കൂളും പങ്കാളികളാകും. ജനുവരി 24, 25, 26 എന്നീ തീയതികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6.00 വരെ മംഗലപ്പുഴ സെമിനാരിയിലെ ചാവറ ഹാളിൽ നടത്തുന്ന പ്രദർശനത്തിൽ ഒറ്റപ്ലാക്കലച്ചന്റെയുൾപ്പെടെ 500 ഓളം ചിത്രകലാ സൃഷ്ടികൾ ഇടം പിടിക്കും. താല്പര്യമുള്ളവർക്ക് 9916651171 എന്ന നമ്പറിൽ മുൻകൂട്ടി അറിയിച്ച് പ്രദർശനം കാണാൻ അവസരമുണ്ടായിരിക്കും.
ഫാ. അഗസ്റ്റിൻ കല്ലേലി
പി ആർ ഒ സെൻറ്. ജോസഫ് പോന്റിഫിക്കൽ സെമിനാരി
മംഗലപുഴ ആലുവ
23/01/2024

Latest News
23
Jan
Father Manoj Ottaplackal Memorial A...

Father Manoj Ottaplackal Memorial Art Expo “Chayam 2024” is set to grace the Chavara halls of St. Joseph's Pontifical Seminary, Mangalapuzha, Aluva, this month from January 24th to 26th, this three-day art exhibitio...

06
Jan
"Blessing of the Navathi Residentia...

Blessing of the Navathi Residential Block, Media Room, and Conference Hall was held on 6th January 2024 at 4:30 pm by His Excellency Mar George Madathikandathil, the Chairman of the Synodal Commission for the Seminary....

12
Dec
വിദ്വാൻ ഫാദർ ...

മലയാള ഭാഷയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ മംഗലപ്പുഴ സെമിനാരി മുൻ അധ്യാപകനും പരിശീലക...