Welcome to
St.Joseph Pontifical Seminary
Mangalapuzha
മംഗലപ്പുഴ സെമിനാരിയിൽ നവതി ആഘോഷങ്ങൾക്ക് തുടക്കമായി
മംഗലപ്പുഴ സെമിനാരിയിൽ നവതി ആഘോഷങ്ങൾക്ക് തുടക്കമായി

മംഗലപ്പുഴ സെമിനാരിയിൽ നവതി ആഘോഷങ്ങൾക്ക് തുടക്കമായി | 19-02-2022
ആലുവ: മംഗലപുഴ സെമിനാരിയിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷ പരിപാടികൾ ഇന്ന് (19/2/2022) വൈകിട്ട് ആറു മണിയോടെ ഫാദർ ജോൺ ജോസഫ് ഓ.സി.ഡി ഹാളിലെ പ്രൗഢോജ്വലമായ സദസ്സിനെ മുൻനിർത്തി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് കളത്തിപ്പറമ്പിൽ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു. സെമിനാരിയുടെ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച പരുപാടിയിൽ സെമിനാരി റെക്ടർ ഫാദർ സെബാസ്റ്റ്യൻ പാലമൂട്ടിൽ മംഗലപ്പുഴ സെമിനാരിയുടെ മണ്ണിൽ അലിഞ്ഞുചേർന്ന കർമ്മലീത്ത വൈദീകരുടെ ഓർമ്മകൾക്ക്മുമ്പിൽ ശിരസ്സുനമിച്ചുകൊണ്ട് സദസ്സിനു സ്വാഗതം ആശംസിച്ചു. സെമിനാരിയുടെ പൂർവ വിദ്യാർത്ഥിയും സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഓണ്ലൈനിലായി സന്ദേശം നൽകുകയുണ്ടായി. 1682 യിൽ വാരാപ്പുഴയിൽ തുടങ്ങിയ സെമിനാരിയുടെ മുന്നൂറ്റി നാല്പത് വർഷത്തെചരിത്രത്തിലേക്കു കടന്നുചെന്ന് സഭയ്ക്ക് സെമിനാരി നൽകിയ സംഭാവനകളെ പിതാവ് അനുസ്മരിച്ചു. ദീപം തെളിയിച്ച് നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് കളത്തിപ്പറമ്പിൽ അകത്തുനിന്നും പുറത്തുനിന്നും സഭയ്‌ക്കെതിരെ പ്രശ്നങ്ങൾ ഉണ്ടാകുന്നകാലത്ത് ചരിത്രത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു വ്രതബദ്ധരായ വൈദീകർ രൂപീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പിതാവിനെ വളർത്തി വലുതാക്കിയ പഴയകാല റെക്ടർമാരെ അനുസ്മരിച്ചുകൊണ്ട് സെമിനാരിയുടെ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. സെമിനാരിയുടെ ഉദ്‌ഘാടനത്തിലും അമ്പതുവർഷ പൂർത്തീകരണ സമയത്തും പാടിയ തൊണ്ണൂറ്റിഎട്ടാം സങ്കീർത്തനം 'കന്താത്തെ ഡോമിനോ' എന്നത് തദവസരത്തിൽ ആലപിക്കപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ സമൂഹത്തിൽ പൗരോഹിത്യ ശൂശ്രൂഷ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി മുഖ്യ പ്രഭാഷണം നൽകി.
സീറോ മലങ്കര കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് സെമിനാരി മുൻവിദ്യാർത്ഥിയായ മൂവാറ്റുപുഴ ഭദ്രാസനം തിരുമേനി യൂഹാനോൻ മാർ. തിയഡോഷ്യസ് സന്ദേശം നൽകി . വൈവിധ്യങ്ങളെ ആദരിക്കാൻ സെമിനാരി അദ്ദേഹത്തെ പ്രാപ്തനാക്കിയതിന്റെ പാഠങ്ങൾ അദ്ദേഹം ഓർമ്മിച്ചെടുത്തു. നവതി സ്മാരകമായി ആരംഭിക്കുന്ന ചരിത്ര പദ്ധതിയുടെ ഉദ്ഘാടനം കേരളം കൌൺസിൽ ഫോർ ഹിസ്റ്റോറിക് റിസർച്ച് ചെയർപേഴ്സൺ മൈക്കിൾ തരകൻ നിർവഹിച്ചു. നവതിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന വൈദീക പരിശീലനത്തിനായുള്ള സാമ്പത്തിക സഹായനിധി, സെമിനാരി ചാപ്പൽ നവീകരണ പദ്ധതി എന്നിവ മാർ. ടോണി നീലങ്കാവിൽ പിതാവ്‌ ഉദ്ഘടാനം ചെയ്തു .ശ്രീ. അൻവർ സാദത്ത് എം.ൽ.എ, ശ്രീ. എം. ഓ ജോൺ, ശ്രീ. ഗയിൽസ് ദേവസ്സി പയ്യപ്പള്ളി, ഫാദർ ജോജി കല്ലുങ്കൽ എന്നിവർ ആശംസകൾനേർന്നു. നവതി കൺവീനർ ഫാദർ മാർട്ടിൻ കല്ലിങ്കൽ നന്ദിയർപ്പിച്ച് സംസാരിച്ചു.
കേരള സഭയുടെ അഭിമാനമായി കർമ്മല പ്രേഷിതരാൽ സ്ഥാപിക്കപ്പെട്ട്, കെ.സി.ബി.സിയുടെ പരിരക്ഷയാൽ വളർന്ന മംഗലപുഴ സെമിനാരി ഇതിനോടകംതന്നെ അയ്യായിരം വൈദീകരെ സഭക്ക് പ്രദാനംചെയ്തു. പെരിയാറിന്റെ തീരത്തു സ്ഥാപിക്കപ്പെട്ട് മഴമരങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ സ്വർഗ്ഗതുല്യമായ സെമിനാരി വൈദീകരെ പരിശീലിപ്പിക്കുക മാത്രമല്ലചെയ്യുന്നത്. കേരള സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സെമിനാരി ഒരു സ്തുത്യർഹ സ്ഥാനം അലങ്കരിക്കുന്നുണ്ട്. മലയാളക്കരെയെ ആധ്യാത്മിക വായനയിലേക്ക് കൈപിടിച്ച് കയറ്റിയ എസ്. എച്ച് ലീഗ് മംഗലപുഴയുടെ സംഭാവനയാണ്. മധ്യ കേരളത്തെ പിടിച്ചു കുലുക്കിയ ജലപ്രളയത്തിൽ വ്യത്യസ്ത തുറകളിലുള്ള നാനാജാതിമതസ്ഥർക്കു കൈത്താങ്ങായി മംഗലപ്പുഴ സെമിനാരിയുണ്ടായിരുന്നു എന്നത് ചരിത്രത്തിലെ വിസ്മരിക്കാൻ ആവാത്ത ഒരേടാണ്. മംഗലപുഴ സെമിനാരി സഭക്കും സമൂഹത്തിനും നൽകുന്ന സംഭാവനകളെ സമ്മേളനത്തിൽ പ്രത്യേകം സ്മരിച്ചു. സെമിനാരിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച കർമ്മലീത്താ പ്രേഷിതരോടുള്ള നന്ദിയും കടപ്പാടും സ്മരിച്ചുകൊണ്ട് നവതിയുടെ കർമ്മപരിപാടികൾക്കു ആരംഭം കുറിച്ചു.

Latest News
16
Sep
Onam 2024

Mangalapuzha Seminary celebrated Onam 2024 with great enthusiasm on Monday, September 16th. The festivities began with a lively Ghoshayathra, setting an energetic tone for the day. Traditional Onam games, including an ex...

15
Aug
Re-reading of Indian Independence

Mr. Cyriac Thomas, the former vice-chancellor of MG University, encouraged the Mangalapuzha Seminary community to re-read the implications of Indian independence while addressing the joint celebration of the feast of the...

04
Aug
Priesthood is a celebration of sile...

Mangalapuza, August 4, 2024- The Mangalapuza Seminarycelebrated Vianney Day emphasizing the profound essence of the priesthood as a celebration of silence. The event commenced with the inauguration of the academy by Rev....