Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 15
DECEMBER 15

മറ്റൊരു മംഗളവാർത്തയായി.

വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെയും ആന്റിയെയും ഒന്നു കണ്ടേക്കാമെന്നുവച്ചു. സംസാര ത്തിനിടെ പിൻസ് ഒരുകാ ര്യം ശ്രദ്ധിച്ചു. അങ്കിൾ ആന്റി യെ വിളിക്കുന്നത് മോളെ, പൊന്നേ, തേനേ, കരളേ എ ന്നൊക്കെയാണ്. ആന്റി അടുക്കളയിൽ പോയ തക്കം നോക്കി പ്രിൻസ് അങ്കിളിനോടു ചോദിച്ചു, ഈ പ്രായത്തിലും ഇത്രമാത്രം പ്രണയപൂർവം സംസാരിക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന്. അങ്കിൾ പറഞ്ഞു, “എന്റെ പൊന്നുമോനേ, കുറേ മാസങ്ങളായി അവളുടെ പേര് എന്റെ മനസിൽ നിൽക്കുന്നില്ല. പേര് മാറി വിളിച്ച് അലോഹ്യമുണ്ടാക്കേണ്ടല്ലോ എന്നു കരുതിയിട്ടാ ഇങ്ങനെയൊക്കെ വിളിക്കുന്നത്. ആട്ടെ, കൂട്ടന് എത്രദിവസത്തെ ലീവുണ്ട്?''
പേര് മറന്നുപോകുന്നതു മനസിലാക്കാം. എന്നാൽ മനഃപൂ ർവം പേര് പഠിക്കാത്തതും വിളിക്കാത്തതും മറ്റുള്ളവരിലുള്ള താത്പര്യക്കുറവിന്റെ ഭാഗമാകാനാണു സാധ്യത. കീഴ്ജാതിക്കാരെ പേരുചൊല്ലി വിളിക്കുന്നത് ഒരു കുറച്ചിലായി കരുതിയിരുന്ന കാലമുണ്ടായിരുന്നല്ലോ. -
ദൈവം നമ്മെ പേരുചൊല്ലി വിളിക്കുന്നവനാണ്. അതുകൊണ്ടാണല്ലോ നസ്രത്തിലെ ആ പെൺകൊച്ചിനെ ദൂതൻ "മറിയം” എന്നു പേരെടുത്തു വിളിച്ചത്. നമ്മുടെ പേര് നമ്മുടെ അനനതയുടെ ഭാഗമാണ്. ഓരോരുത്തരുടെയും അനന്യതയെ മാനിക്കുന്നവരാണ് ദൈവദൂതർ.
മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളിലൊന്നാണു ഭയം. സകാരണമായും അകാരണമായും ഭയപ്പെടുന്നവനാണു മനുഷ്യ ൻ, മറിയവും അതിനൊരപവാദമായിരുന്നില്ല. അതുകൊണ്ട് അവളുടെ ഭയമകറ്റി ദൂതൻ പറയുന്നു, “മറിയമേ ഭയപ്പെടേണ്ട..." വിവിധ ഭയപ്പാടുകളാൽ മരവിച്ചുകഴിയുന്നവർക്ക് ആ ശ്വാസവും ധൈര്യവും പ്രതീക്ഷയും പകരുന്ന മനുഷ്യരാണു ദൈവദൂതർ.
തുടർന്ന് ദൂതൻ മംഗലവാർത്ത അറിയിക്കുകയാണ്. മറിയത്തെ സംബന്ധിച്ച ദൈവികപദ്ധതി ദൂതൻ അവൾക്കു വെളിപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തെയും അതിലെ ഓരോരോ കാര്യങ്ങളെയുംകുറിച്ചുള്ള ദൈവേഷ്ടവും ദൈവിക പദ്ധതിയും വിവേചിച്ചു നമുക്ക് മനസിലാക്കിത്തരുന്ന മാതാപിതാക്ക ളും ജീവിതപങ്കാളിയും മേലധികാരികളും അധ്യാപകരും ഉത്തമസുഹൃത്തുക്കളുമൊക്കെ ദൈവം അയയ്ക്കുന്ന ദൂതരാണ്. ദൈവേഷ്ടം തിരിച്ചറിയുന്നതിനു നാം മറ്റുള്ളവരെ സഹായിക്കുമ്പോൾ നാമും ദൈവദൂതരായി മാറുന്നു.
മറിയത്തിന് വലിയ സന്തോഷവും സ്ഥാനവും മഹത്വവും നൽകുന്ന വാർത്ത ആദ്യം അവളെ അറിയിച്ചത് ഗബ്രിയേൽ ദൂതനാണ്. മറ്റുള്ളവർക്കു സന്തോഷം പകരുന്ന വാർത്തകൾ ആദ്യം അവരെ അറിയിക്കാനും അല്ലെങ്കിൽഅവരെക്കുറിച്ചുള്ള സദ്വാർത്തകൾ അറിയുമ്പോൾ അവരെ അഭിനന്ദിക്കാനും ആദ്യം ഓടിച്ചെല്ലാനുമുള്ള സന്മനസും നമുക്കുണ്ടാകുമ്പോൾ നമുക്കും ദൈവദൂതന്മാരുടെ മനസാണ്. ഇങ്ങനെയു ള്ള ദൈവദൂതരാകാൻ നാം പരിശ്രമിക്കുമ്പോൾ ക്രിസ്മസിനു ള്ള ഒരുക്കവും കാത്തിരിപ്പും കൂടുതൽ അർഥവത്താകും. നമ്മിലെ മാറ്റം കൂടെയുള്ളവർക്കു മറ്റൊരു മംഗളവാർത്തയാവുകയും ചെയ്യും.

ഫാ.ജേക്കബ് ചാണിക്കുഴി