Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 14
DECEMBER 14

ദൈവദൂതരാകാൻ…

“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നു വന്നത്...” എന്ന് ഒരാൾ പറഞ്ഞാൽ അതിന്റെ അർഥം അവർ പ്റഞ്ഞുകൊണ്ടിരുന്ന കഥയ്ക്ക് അപ്രതീക്ഷിതവും സന്തോഷകരവുമായ ട്വിസ്റ്റ് സംഭവിക്കാൻ പോകുന്നുവെന്നാണെന്ന് നമുക്കറിയാം. യഥാർഥ കൂട്ടുകാർ ദൈവദൂതന്മാരെപ്പോലെ ഇടപെട്ട കഥകൾ നമ്മുടെ ജീവിത പുസ്തകത്തിലും കാണും.
മറിയത്തിന്റെ ജീവിതത്തിൽ കടന്നുവന്നതു യഥാർഥ ദൈവദൂതനാണ്. പക്ഷേ, അത് അവളുടെ ലളിതസുന്ദരമായ ജീവിതത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള വരവായിരുന്നു. അവളുടെ സാധാരണജീവിതത്തെ അത്യസാധാരണമാക്കുന്നതിനുള്ള ദൈവിക ഇടപെടലിന്റെ ഭാഗമായിരുന്നു അത്. ദൈവദൂതന്മാർ അങ്ങനെയാണ്. നമ്മുടെ സാധാരണ ജീവിതത്തെ മഹത്തരമാക്കുന്നതിനുള്ള ദൈവിക വഴികൾ പറഞ്ഞുതന്നുകൊണ്ട് കടന്നുവ രുന്നവരാണവർ. അവരുടെ മറ്റുചില പ്രത്യേകതകൾ ഗ്രബിയേൽ നമുക്ക് കാണിച്ചുതരുന്നുണ്ട്.
“സ്വസ്തി” എന്ന് അഭിവാദനം ചെയ്തുകൊണ്ടാണ് ഗബ്രിയേൽ ദൂതൻ കടന്നുവരു ന്നത്. ആർ ആരെ ആദ്യം അ ഭിവാദനം ചെയ്യണം എന്ന കാര്യത്തിൽ ചില ചട്ടങ്ങളുണ്ട്. പ്രായത്തിലും സ്ഥാനത്തിലും താഴെയുള്ളവരാണ് ആദ്യം അഭിവാദ്യം ചെയ്യേണ്ടത്. എന്നാൽ, ഇവിടെ സ്വർഗീയദൂതൻ ഒരു ഗ്രാമീണ പെൺകുട്ടിയെ ആദ്യം അഭിവാദ്യം ചെയ്യുന്നു. അവൾപോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത അവളുടെ ഉന്നതസ്ഥാനത്തെ ഓർത്താണ് ദൂതൻ അവളെ ആദ്യം അഭിവാദ്യം ചെയ്യുന്നത്. മറ്റുള്ളവരെ വലിയവരായി കാണാനു ള്ള വലിയ മനസുള്ളവരാണ് ദൈവദൂതന്മാർ. അവരുടെ വാക്കു കൾ നമ്മുടെ ആത്മാഭിമാനം വളർത്തുന്ന തുഷാരബിന്ദുക്കളാണ്.
“കൃപനിറഞ്ഞവൾ” എന്നാണ് ദൂതൻ മറിയത്തെ വിളിക്കുന്നത്. മറിയത്തിൽ പ്രവർത്തിച്ച വലിയ ദൈവകൃപയുടെ ഫലമായാണ് അവൾ ദൈവപുത്രന്റെ അമ്മയായത്. മറ്റുള്ളവരിൽ പ്രവർത്തിക്കുന്ന ദൈവകൃപയെക്കുറിച്ച് ബോധ്യമുള്ളവർക്ക് അവരെക്കുറിച്ചു നല്ലതു പ്രതീക്ഷിക്കാൻ കഴിയും. മറ്റുള്ളവരെക്കുറിച്ച് ഇപ്രകാരം ശുഭാപ്തിവിശ്വാസം പുലർത്തുന്നവർ ദൈവദൂ തന്മാരുടെ മനസുള്ളവരാണ്. - “കർത്താവ് നിന്നോടുകൂടെ” എന്ന ദൂതവചസുകൾ നമ്മോടൊത്തുള്ള ദൈവസാന്നിധ്യത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. ദൈവം കൂടെയുണ്ടെന്ന ഉറപ്പു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മറ്റുള്ളവരിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നവർ ദൈവദൂതന്മാരാണ്. ദൈവദൂതന്റെ ആഗമനം അൽപനേരത്തേക്ക് മറിയത്തെ അസ്വസ്ഥയാക്കി. അത് അവൾ പറയാതെ തന്നെ ദൂതൻ മനസിലാക്കിയെന്ന് പിന്നീടുള്ള ദൂതന്റെ വാക്കുകൾ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ ഹൃദയത്തിലെ അസ്വസ്ഥതകൾ അവർ പറയാതെതന്നെ മനസിലാക്കി പ്രതികരിക്കാൻ സാധിക്കുമ്പോൾ അവർക്ക് നാം ദൈവദൂതരായി പരിണമിക്കു ന്നു.
എത്രയോ കാലമായി എത്രയോ പേരെ നാം കണ്ടുമുട്ടിയിരിക്കുന്നു. കുടുംബത്തിലും പുറത്തും. ഒരിക്കലെങ്കിലും ഒരാൾക്കെങ്കിലും ദൈവദൂതനായി നാം മാറിയിട്ടുണ്ടോ? ഈ ക്രിസ്മസ് കാലം അതിനുള്ള ക്ഷണമാണ്.

ഫാ.ജേക്കബ് ചാണ്ടിക്കുഴി
-