കൂട്ടിരുന്നുകൊണ്ട് ................
"ഓ ,ഒരു പുണ്യാളൻ എല്ലാം അറിയാമെന്നാ വിചാരം ;താൻ ചെയുന്നതൊക്കെ ശരീന്നും ..... എന്നിട്ടിപ്പോ എന്തായി ...?" നീതിമാനായ തോബിത് അന്ധനായപ്പോൾ അയാളെ ആക്ഷേപിച്ചുകൊണ്ടു തോബിത്തിൻ്റെ ഭാര്യ പറഞ്ഞതാണിത് .(തോബി 2;14)."താനും തൻ്റെ ഒരു ദൈവവവും എന്തിനാ ഇങ്ങനെ ജീവിച്ചിരിക്കുന്നത് പോയി ചത്തുകൂടേ മനുഷ്യാ നിങ്ങൾക്ക് ...".കുറച്ചുകൂടി കടുത്തതായിരുന്നു ജോബിൻ്റെ ഭാര്യയുടെ ശകാരം ..(ജോബ് 2:9)ചില ഭാര്യമാർ അങ്ങനെയാണ് ഭർത്താവിൻ്റെ ഐശ്വര്യ കാലത്തു അയാളോട് ഒട്ടി നില്കും, കഷ്ടതയുടെ കാലത്തു കണ്ണിൽ ചോരയും ഇലാതെ ഒറ്റപ്പെടുത്തുകയും ചെയ്യും . തികച്ചും വ്യത്യസ്തനായിരുന്നു എലിശ്വാ .പള്ളിയിൽ നിന്നും മൂകനായി വീടിൻ്റെ പടി കയറിയ സഖറിയായെ കണ്ട് എൻ്റെ ദൈവമേ അനുഗ്രഹത്തിന് പകരം ശാപമായിട്ടാണലോ ഈ മനുഷ്യൻ കുടുംബത്തിലേക്ക് വന്നത് എന്നൊനും ഏലിശ്വാ വലിയവായിൽ വിലപ്പിക്കുന്നില്ല .സഖറിയാ എല്ലാം എഴുതിയും ആംഗ്യം കാണിച്ചും എലിശ്വായെ ധരിപ്പിക്കുന്നത് വരെ അവൾ ക്ഷമയോടെ കാത്തിരുന്നു .
സഖറിയായിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ഏലീശ്വായുടെ പ്രതികരണം ശ്രദ്ധേയമാണ് .അവൾ അഞ്ചു മാസത്തേക്കു മറ്റുള്ളവരുടെ മുൻപിൽ പ്രത്യക്ഷപെടാതെ കഴിഞ്ഞുകൂടി .(ലൂക്ക 1 :24 ) എന്തായിരിക്കും അതിനു കാരണം ഗർഭധാരണത്തിൻ്റെ ആദ്യനാളുകളിൽ അത് അലസിപ്പോകാനുള്ള സാധ്യത ഏറെയാണ് .അയൽക്കാരെയെല്ലാം വിളിച്ചുകൂട്ടി ഗർഭധാരണ വാർത്ത ആഘോഷിച്ചിട്ടു പിന്നീട് കുഞ്ഞു നഷ്ടപ്പെട്ടാൽ അത് കൂടുതൽ അപ്പമാനകരമാകുമെന്നു എലിശ്വാ ഭയപെട്ടത്തുകൊണ്ടാകാം .തീർച്ചയായും അല്ല .. അത് ദൈവത്തെ അവിശ്വസിക്കുന്നതിനു തുല്യമാകും .ഒരുപക്ഷേ ദൈവം തന്ന വലിയ ദാനം സ്വകാര്യമായി ആഘോഷിച്ചു സന്തോഷിക്കുകയായിരുന്നോ?സാദ്ധ്യതകൾ ഏറെയാണ് .പക്ഷേ മാറ്റൊരു സാദ്ധ്യത ഉണ്ട് .സഖറിയാ പ്രായാധിക്യം കൊണ്ട് നേരത്തെ തന്നെ ബധിരനായിരിക്കണം (ലൂക്ക 1:62) ഇപ്പോൾ മൂഖനുമായി അതോടെ സമൂഹത്തിൽ നിന്നും പൂർണമായും ഒറ്റപെട്ടു അയാൾ .അതുകൊണ്ടു ഏലിശ്വാ അയാൾക്കു കൂട്ടിരിക്കുകയാണ് .അതിനാണലോ ദൈവം ഹവ്വായെ സൃഷ്ടിച്ചതുതന്നെ(ഉല്പത്തി 2:18) ഏറ്റവും ഭീകരമായ ഒറ്റപെട്ടുപോയ തൻ്റെ ഭർത്താവുവിനൊപ്പം ഇരിക്കാൻ ഏലീശ്വാ ഒറ്റപ്പെടലിൻ്റെ വഴി സ്വയം തിരഞ്ഞെടുത്തു .അവൾ കൂട്ടിരിക്കുകയാണ് ദൈവം തന്ന വലിയ അനുഗ്രഹം തൻ്റെ ഉദരത്തിൽ രുപപെടുന്നത്തിൽ സന്തോഷിച്ചുകൊണ്ടു .ആ അനുഗ്രഹം കണ്മുൻപിൽ കാണുന്ന ദിനത്തിനായി കാത്തിരുന്നുകൊണ്ടു.....