Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 6
DECEMBER 6

മൗനപ്പൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണ്‌ റോസ് വീട്ടിലെത്തിയത് .രണ്ടാം ക്ലാസിൽ പഠിക്കുന്ന മോൾ ടി.വി കാണുകയാണ് .ഒരു പാത്രത്തിൽ രണ്ടു ആപ്പിളും അവൾ എടുത്തുവച്ചിട്ടുണ്ട് .മോളുടെ സ്നേഹം ഒന്ന് പരീക്ഷിച്ചുനോക്കാമെന്നു കരുതി റോസ് ചോദിച്ചു ,"മോളുട്ടി,മമ്മിയ്‌ക്കൊരാപ്പിൽ തരുമോ?",അവൾ ഉടനെതന്നെ രണ്ടാപ്പിളുമെടുത്ത് കടിച്ചു .ആ രണ്ടു കടിയും ചങ്കിലേറ്റതു പോലെ തോന്നി റോസിന്.മോൾക്ക് തന്നോട് ഇത്രപോലും സ്നേഹമില്ലാതെ പോയലോ എന്ന ഒരു നീറ്റൽ ......എങ്കിലും അതു മുഖത്തു കാണിക്കാതെ ചിരിക്കാൻ പരിശ്രമിക്കുമ്പോൾ മോൾ പറഞ്ഞു ,"ഇതാണു മമ്മി കൂടുതൽ മധുരമുള്ളതു ;ഇതുതന്നെ മമ്മി എടുത്തോ ..."റോസ് സ്തബ്ദ്ധയായിപോയി .തെറ്റിദ്ധരിച്ചു മോളോട് ഒന്നും കടുപ്പിച്ചു പറയാതിരുനതിൻറെ വലിയ ആശ്വാസത്തോടും അതിലേറെ സ്നേഹവായ്‌പോടും കൂടെ അവൾ മോളെ മാറോടു ചേർത്തു .
പെറ്റമ്മയായിരുന്നിട്ടുപോലും സ്വന്തം മോളുടെ കുഞ്ഞു മനസ്സ് വായിക്കാൻ റോസിനായില്ല.അങ്ങനെയെങ്കിൽ മറ്റു മനുഷ്യരെ മനസ്സിലാക്കുന്ന കാര്യത്തിൽ നമ്മുക്ക് സംഭവിചേക്കാവുന്ന പിഴവുകൾ ഊഹിക്കാവുന്നതേ ഉള്ളു .അപ്പോൾ ദൈവത്തിന്റെ മനസ്സറിയുന്ന കാര്യത്തിലോ ?ദൈവത്തെയും മനുഷ്യനെയും സംശയിച്ചു,അവിശ്വസിച്ചു,ആലോചനയില്ലാതെ പറഞ്ഞുപോയ വാക്കുകളെ കുറിച്ച് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നിട്ടുള്ളവരാണ് പലരും .അതിൽ ഒരാളാണ് സ്നാപകയോഹന്നാന്റെ പിതാവായ സഖറിയായും.(ലൂക്ക 1:18)
ഏറ്റവും മിക്കച്ചതിനെ വിശേഷിപ്പിക്കാൻ" ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം " എന്ന് പറയാറുണ്ട് .എന്നാൽ സ്വപ്നതിലും മികച്ചതാണ് മുൻപിൽ വന്നിരിക്കുന്നതെങ്കിലോ? അതാണ് സഖറിയായ്ക്കു സംഭിവിച്ചതു .വാർദ്ധക്യം വെട്ടിയൊതുക്കിയ പരിമിതമായ സ്വപ്നങ്ങളേയദ്ദേഹത്തിനുണ്ടായിരുന്നുളളൂ .അപ്പോഴാണ് ഗബ്രിയേൽ ദൂതൻ എത്തുന്നത് ദൂതൻ ചൊരിഞ്ഞ വാഗ്ദ്ധാന പെരുമഴയിൽ പകച്ചുപോയ സഖറിയയ്ക്കു അതൊന്നും വിശ്വസിക്കാനേ സാധിച്ചില്ല .ഒരു വൃദ്ധന് , വൃദ്ധയും വന്ധ്യയുമായ ഭാര്യയിൽ എങ്ങനെ കുഞ്ഞുണ്ടാകും എന്നതായിരുന്നു സഖറിയ യായുടെ പ്രശ്നം .പ്രായോഗിക പ്രശ്നത്തിന്റെ പേരിൽ ദൈവതിന്റെ വാക്കുകൾ അവിശ്വസിച്ച സംസാരിച്ച സഖറിയയ്ക്കു ദൈവം കൊടുത്ത ശിക്ഷണമായിരുന്നു സഖറിയായുടെ മൗനം .ദൈവം തന്റെ പദ്ധതികൾ പൂർത്തിയാകുന്ന നികൂടമായ വഴികൾ മൗനമായി കാത്തിരുന്നു കാണാനുള്ള കല്പനയായിരുന്നു അത് .ഒപ്പം ദൈവത്തിൽ നിന്നുള്ള സത്വാർത്ത വിശ്വസിക്കാത്തവനും മറ്റുള്ളവരോട് സത്വാർത്തയോ അനുഗ്രഹ വാക്കുകളോ പറയാൻ കഴിവോ അവകാശമോ ഉണ്ടാകില്ലെന്നു ഓർമപെടുത്തലും.
ദൈവം വിസ്മയങ്ങളുടെ ദൈവമാണ് .കുടുംബങ്ങളിലും സമൂഹങ്ങളിലും പുതു സന്തോഷം പുത്തൻ നുണർവും പ്രവഹിപ്പിക്കുന്നതിനായി .വിസ്മയകരമായ പുത്തൻ മാർഗ്ഗങ്ങൾ അവലംബിക്കാൻ ദൈവം പുതുതലമുറയെ പ്രചോദിപ്പിക്കുന്നു .അവയെ സംശയവും അവിശ്വാസവും കലർന്ന വാക്കുകൾ കൊണ്ട് പ്രതിരോധിക്കാതെ കേട്ടുകേൾവിയില്ലാത്തതെന്തും അപ്രായോഗികമെന്നു പറഞ്ഞു താള്ളിക്കളായാതെ അവയിൽ നിന്നും ദൈവം കൊണ്ട് വരുന്ന നന്മകൾക്കായി പ്രത്യാശയോടെ കാത്തിരിക്കാൻ സഖറിയാമാരുടെ മുതിർന്ന തലമുറയ്ക്ക് കഴിയട്ടെ.....