കാത്തിരിപ്പിന്റെ ആത്മീയത
" കഠിനാദ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നത് വിത്ത് വിതയ്ക്കാത്ത വിളവെടുക്കമീന് വ്യാമോഹിക്കുന്നതു പോലെയാണ്" എന്ന് പറയാറുണ്ട്. വൈരുധ്യമെന്നു പ്രഥമദൃഷ്ട്യാ തോന്നിയേക്കാമെങ്കിലും ഭാവാത്മകമായ കത്തിരിപ്പിലും അധ്വാനമുണ്ട്. അത്തരത്തിലുള്ള കാത്തിരിപ്പു ക്രൈസ്‌തവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമാണ്. മനുഷ്യ രക്ഷ ചരിത്രം തന്നെ ദൈവം നൽകിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണം കാത്തിരിക്കുന്ന കാത്തിരിക്കുന്ന വിശ്വസികളുടെ ചരിത്രമാണ്. രക്ഷക്കുവേണ്ടിയുള്ള ഇസ്രായേല്ജനത്തിന്റെ കാത്തിരിപ്പിന്റെ കഥയാണ് പഴയനിയമം. പുതിയനിയമമാക്കട്ടെ രക്ഷകന്റെ അഗമാണത്തിന്റെയും അവന്റെ പുനരാഗമനത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെയും കഥയാണ്.
ക്രൈസ്‌തവ ജീവിതത്തിനു നിറം പകരുന്നത് ദൈവികവാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടിയുള്ള പ്രത്യാശയോടെയുള്ള കാത്തിരിപ്പാണ്. എന്നാൽ ഇത് അന്ധവും യുക്തിഹീനവുമായ ഒരു കാത്തിരിപ്പല്ല കാരണം മനുഷ്യരക്ഷാചരിത്രം ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്ഥനാണ് എന്ന് ബൈബിൾ സംഭവങ്ങൾ സാക്ഷ്യപെടുത്തുന്നു. ദൈവം മനുഷ്യന് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിസിച്ചതിന്റെ ഓർമയ്യന് ഇനിയും ദൈവിക വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന് പ്രത്യാശയോടെ കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
ഈ കാത്തിരിപ്പു നിഷ്ക്രിയമായ ഒന്നല്ല, ദൈവത്തെ വിശ്വസപൂര്വം അള്ളിപിടിച്ചിരിക്കുന്നതിന്റെ അധ്വാനം ഈ കാത്തിരിപ്പിൽ അന്തർലീനമാണ്. എപ്രകാരം ഭാവാത്മകമായി ദൈവത്തെ കാത്തിരിക്കുന്നവരുടെ കഥകൾ വിശുദ്ധ ലൂക്കാ തന്റെ സുവിശേഷത്തിൽ പരാമര്ശിക്കുന്നുണ്ട്. പ്രവാചകനായ ശിമ്യോനാണ് അതിൽ ഒരാൾ. മരണമടുത്തിട്ടും രക്ഷകനെ കാണാനാകുമെന്ന പ്രതീക്ഷ കൈമോസം വരാതെ രാക്ഷനായി കാത്തിരുന്നയാളാണ് ശിമയോൻ. ആ കാത്തിരിപ്പു ദൈവം സഫലമാക്കുകയും ചെയ്തു.
രക്ഷയ്കാനുവേണ്ടിയുള്ള ദൈവജനത്തിന്റെ കാത്തിരിപ്പു ദൈവം സഫലമാക്കിയതിന്റെ ഓർമകൾ നിറഞ്ഞ ഈ മംഗളവർത്തകാലം നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ദൈവിക ഇടപെടലിനുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കാൻ നമ്മെ ശക്തരാക്കട്ടെ. കർത്താവിനുവേണ്ടി കാത്തിരിക്കുന്നവന്ന് ഒരിക്കലും ലജ്ജിതനാവുകയില്ലലോ. ( എശയ്യാ 49,23)