Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 3
DECEMBER 3

കാത്തിരിപ്പിന്ന്റെ കുഞ്ഞുങ്ങൾ
“മുന്ന് മിനിറ്റുകൊണ്ട് ബാങ്ക് ലോൺ,” “മുന്ന് മണിക്കൂർ കൊണ്ട് സ്റ്റിച്ചിംഗ്,” “മുന്ന് ദിവസം കൊണ്ട് ഇംഗ്ലീഷ് പരിജ്ഞാനം, “ഒന്നിനും സമയം ഇല്ലെന്നു വിലപിക്കുന്നവർക്കുള്ള അമൃതേത്താണ് ഇത്തരം വാഗ്ദാനങ്ങൾ. ഷോപ്പിംഗ് ആണെങ്കിലും ഭക്ഷണമാണെങ്കിലും ബാങ്ക് ലോൺ ആണെങ്കിലും ഉടനടി കിട്ടുന്നിടത്താണ് ആളുകൾ ഓടിക്കൂടുന്നത്. എങ്കിൽ ത്തന്നെയും മനുഷ്യ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് കാത്തിരിപ്പ്. നീണ്ട ഒൻപതു മാസത്തെ കാത്തിരിപ്പു കൊണ്ട് അടയാളപ്പെടുത്തിയതാണ് ഓരോ മനുഷ്യകുഞ്ഞിന്റെയും ജനനം. തുടർന്നങ്ങോട്ട് എത്രയോ കാത്തിരുപ്പുകൾ- ബാലാരിഷ്ടതകൾ നീങ്ങാൻ, വിദ്യാഭാസം പൂർത്തികരിക്കാൻ, ശാരീരികവും മാനസികവുമായ പാകത പ്രാപിക്കാൻ, ജീവിതപങ്കാളിയെ ലഭിക്കാൻ, കുഞ്ഞുണ്ടാകാൻ..........
കാത്തിരിപ്പിന്റെ സമയം പാഴാക്കുന്ന സമയമല്ല, പാകപ്പെടുന്ന സമയമാണ്. കാത്തിരിക്കുന്ന മുന്തിരി നീര് മുന്തിരി വീഞ്ഞായി പാകപ്പെടുന്നു, കാത്തിരിക്കുന്ന കാട്ടുചെടി കാതലുള്ള തടിയായും. ചിപ്പിക്കുള്ളിൽ കാത്തിരിക്കുന്ന മണൽത്തരി മേൽത്തരം മുത്തായി രൂപപ്പെടുന്നു. കാത്തിരിപ്പിന്ന്റെ ഒൻപതു മാസവും ഭ്രൂണം കുഞ്ഞാണ് അവൾ അമ്മയായും അവൻ അപ്പനെയും രൂപപെട്ടുകൊണ്ടിരിക്കയാണ്.
നമ്മെ രൂപപ്പെടുത്തുന്ന പുനസൃഷ്ഠിക്കുന്ന കാത്തിരിപ്പിന്റെ തനിമയാർന്ന നിദര്ശനങ്ങളാണ് ലൂക്കായുടെ ക്രിസ്മസ് കഥയിലെ സകറിയാ - ഏലീശ്വാ ദമ്പതികൾ. അവരെ കുറിച്ച് ലൂക്കാ സുവിശേഷകൻ പറയുന്നത് "അവർ ദൈവത്തിന്റെ മുൻപിൽ നീതിനിഷ്ഠരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവർക്കു മക്കളുണ്ടായിരുന്നില്ല. ഏലീശ്വാ വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു. (ലൂക്കാ 1,6-7)എന്നാണ്. ചുരുക്കത്തിൽ വിശുദ്ധരും വൃദ്ധരുമായ ദമ്പതികളായിരുന്നു അവർ. അവരുടെ വിശുദ്ധി പക്ഷെ വാർദ്ധക്യത്തിലെ ഭാവമാറ്റമായിരുന്നില്ല. കല്യാണം കഴിച്ച കൗമാര കാലം മുതൽ ഒര് കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ - നിറമിഴികളോടെ പ്രാർത്ഥനയോടെ, ദൈവാശ്രയത്തോടെ. തങ്ങളുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ സവികാര്യമാവാൻ. അവർ കല്പനകൾ പാലിച്ചു വിശുദ്ധ ജീവിതം നയിച്ചു. പ്രാര്ഥൻനിരതമായ വിശുദ്ധ വർഷങ്ങൾ പലതു കഴിഞ്ഞു പോയി. അങ്ങനെ പ്രാർത്ഥന അവരുടെ ജീവിത മന്ത്രമായി; വിശുദ്ധി അവരുടെ ജീവിതശൈലിയായി. വിശുദ്ധിയോടെ അവർ വാര്ധക്യത്തിലെത്തി. വിശുദ്ധവാർദ്ധക്യം അവരുടെ കാത്തിരിപ്പിന്ന്റെ ഉപപോല്പന്നമായിരുന്നു. പ്രാർഥനാനിരതമായ നീണ്ട കാത്തിരിപ്പ് അവരെ വിശുദ്ധരായി രൂപപ്പെടുത്തി. കുഞ്ഞിനുവേണ്ടി കാത്തിരുന്നവർ, കാത്തിരിപ്പിന്റ്റെ കുഞ്ഞുങ്ങളായി. അതായിരുന്നില്ല ദൈവം കാത്തിരുന്നത്.