കാത്തിരിപ്പിന്റെ കല
"ഏതു നേരത്താണാവോ ദൈവമേ ഈ വണ്ടിയിൽ കയറാൻ തോന്നിയത്". ട്രെയിനിൽ ഇരുന്നു ദേഷ്യപ്പെടുകയാണ്. എങ്ങനെ പൊട്ടിത്തെറിക്കാതിരിക്കും? പതിവിലും താമസിച്ചാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും വഴിയിൽ പിടിച്ചിട്ടിരിക്കുന്നു പോരാത്തതിന് പൊരിവെയിലും. പെട്ടാണ് ഒരു കുടുകുടാ ചിരികേട്ടു. അടുത്ത കംപാർട്മെന്റിൽ നിന്നാണ് ഒരു പയ്യൻ കോമിക് വായിച്ചു പരിസരം മറന്നു ചിരിക്കുകയാണ്. ട്രെയിൻ താമസിക്കുന്നത് അവന് ഒരു വിഷയമേയല്ല. കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഒരുമിച്ചിരിന്നു പാമ്പും കോണിയും കളിക്കുന്ന ഒരു കുടുംബത്തെക്കണ്ടു. താമസപറഞ്ഞു പൊട്ടിച്ചിരിക്കുകയാണ് വേറെ കുറെ ചെറുപ്പക്കാർ. പൊട്ടിത്തെറിച്ചവരും പൊട്ടിചിരിച്ചവരും എല്ലാവരും അന്ന് താമസിച്ചേ വീട്ടിലെത്തിട്ടുണ്ടാകുകയ്യുള്ളു. ചിലർ കാത്തിരുന്നതിന്റെ വെറുപ്പും ദേഷ്യവും നിരാശയും പേറി വീട്ടിലെത്തി. മറ്റുചിലർ, കാത്തിരുപ്പു സമയത്തിനിടക്ക് കേട്ട തമാശകൾ ഓർത്തോർത്തു സന്തോഷിച്ചു.
പലപ്പോഴും പലതിനായും കാത്തിരിക്കുന്നവനാണ് മനുഷ്യൻ.അക്കാര്യത്തിൽ മനുഷ്യർ തമ്മിൽ വ്യത്യാസമില്ല. എന്നാൽ എങ്ങനെ കാത്തിരിക്കുന്നു എന്നതാണ് മനുഷ്യരെ വ്യത്യസ്തരാകുന്നത്. പിറുപിറുത്തും പഴിപറഞ്ഞും സ്വയംസപിച്ചും കാത്തിരിപ്പു സമയത്തെ ആഹ്ലാദഭരിതരാകുന്നവരുമുണ്ട്.
വിമോചകനായ മിശിഹാക്കു വേണ്ടി നൂറ്റാണ്ടുകൾ കാത്തിരുന്നവരാണ് യഹൂദർ. ചിലർ കാത്തിരിപ്പിൽ മനംമടുത്തു കത്തിയെടുത്തു. റോമിന്റ്റെ ഭരണത്തിനെതിരെ അക്രമം നടത്താൻ തിരവാദികളായ അവർ തയാറായി. മറ്റു ചില്ലറ കർശനമായ അനുഷ്ട്ടാന്തങ്ങൾകൊണ്ട് കാത്തിരിപ്പു തീവ്രമാക്കി. അക്കൂട്ടർ പൊതുജനങ്ങളിൽനിന്നു വിട്ടു മാറി അവരുടെ മാത്രം സന്യാസകുട്ടായ്മകളുണ്ടാക്കി. മറ്റു ചിലർ വിമോചകന്നു വേണ്ടിയുള്ള കാത്തിരുപ്പിൽ വെള്ളംചേർത്തു മർദ്ദകഭരണകുട്ടറ്വുമായി സന്ധി ചെയ്തു അധികാരവും സമ്പത്തും കൈയാളുന്ന ഈ ജനപ്രമാണികളായി മാറി. ഭൂരിഭാഗം യഹൂദരും സാധാരണ ജീവിതം നയിച്ചുകൊണ്ട് വിമോചകനായുള്ള കാത്തിരുപ്പ് തുടർന്നു. അങ്ങനെയുള്ള ഒരു കുടുംബത്തിൽ നിന്നും യേശു പിറന്നു.
കാത്തിരിപ്പു ഒരു കലയാണ്. ദൈവത്തിൽ ആശ്രയിക്കുന്നവർക്കു സ്വായത്തമായ കല. ദൈവത്തെ ആശ്രയിക്കുന്നവർ "പുലരിയാവാൻ കാത്തിരിക്കുന്ന കാവൽക്കരേപോലെയാണ്" (സങ്കീർത്തനം 130,5-6). അവർ രാത്രിയെ പഴിക്കാറില്ല. പുലരി വരുമെന്ന ഉറപ്പുള്ളതിനാൽ രാത്രി അവരെ നിരാശരാകുന്നില്ല .
ഫാദർ . ജേക്കബ് ചാണികുഴി