Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 8
DECEMBER 8

കുറ്റപ്പെടുത്താതെ .......

രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപിച്ച പറയുന്നത് സഹികെട്ടു ഡോക്ടറുടെ അടുത്ത് ഉപദേശം തേടിയ ഭാര്യക്ക് ഡോക്ടർ കൊടുത്ത ഉപദേശം,"പകൽ സമയം എന്തെങ്കിലും സംസാരിക്കാൻ ഭർത്താനാവിനു ഒരവസരം കൊടുത്തു നോക്കൂ " എന്നായിരുന്നു എന്ന് സ്ത്രീവിരോധികൾ പറഞ്ഞു കേട്ടിട്ടുണ്ട് .തിരിച്ചെന്തെങ്കിലും പറയാൻ ഗ്യാപ്പ് കൊടുക്കാതെ ഭർത്താക്കന്മാരെ അവരുടെ തെറ്റുകളുടെ പേരിൽ കുറ്റം പറയുന്നവരുണ്ടാകാം .എന്നാൽ ,സ്വന്തം കുറ്റങ്ങളുടെ പേരിൽ ഭർത്താക്കന്മാരെ പഴിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയുന്ന ഭാര്യമാരുണ്ടാകുമോ?ഏതായാലും ബൈബിളിലിൽ അങ്ങനെ ഉള്ളവരുണ്ട് .വന്ധ്യകളാണ് ഈ കാര്യത്തിന് മുന്നിൽ .അബ്രഹത്തിൻ്റെ ഭാര്യ സാറ തന്നെ ഒന്നാന്തരം ഉദാഹരണം .സാറായുടെ ഉപദേശം അനുസരിച്ചാണ് അബ്രഹാം ഹാഗ്ഗാറിനെ സ്വീകരിച്ചതു .എന്നിട്ടും സാറാ അബ്രഹാത്തെ കുറ്റപ്പെടുത്തുന്നു "എ ൻ്റെ ദുരിതത്തിന് നിങ്ങളാണ് കാരണക്കാരൻ "(ഉല്പത്തി 16:5).വന്ധ്യയായ റാഹേൽ ഭർത്താവിനോട് പറഞ്ഞു '"കുഞ്ഞിനെ തന്നില്ലെങ്കിൽ താൻ ചത്ത് കളയുമെന്നാണ്."(ഉല്പത്തി 30:2)".എലിശ്വായും വന്ധ്യയായിരുന്നു ,എങ്കിലും ഒരിക്കൽ പോലും അതിൻ്റെ പേരിൽ അവൾ പരാതി പറയുകയോ ദേഷ്യപ്പെടുകയോ ഭർത്താവിനെ കുറ്റം പറയുകയോ
ചെയ്യുന്നില്ല .
ഒടുവിൽ ഗർഭം ധരിച്ചപ്പോൾ ഏലീശ്വായുടെ സന്തോഷം എത്രയോ വലുതായിരുന്നിരിക്കും .എന്നാൽ ,അതോടൊപ്പം ചില്ല ആശങ്കകളും അവൾക്കുണ്ടായിരുന്നുക്കാണും .ഭർത്താവിനോട് തൻ്റെ ആകുലതകളും അസ്വസ്ഥതകളും പറയാനും അതേഹത്തിൻ്റെ ആശ്വാസ വാക്കുകൾ കേൾക്കാനും അവൾ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാകും .പക്ഷേ ,അയാൾ ഇപ്പോൾ ഊമനും ബധിരനുമാണ് .ആവശ്യനേരത്തുതന്നെ സഹായിക്കാൻ കഴിവില്ലാത്ത തൻ്റെ ഭർത്താവിനെ ഏലീശ്വാ നിന്ദിക്കുകയോ കുറ്റംപറയുകയോ ചെയ്യുന്നില്ല .അദ്ദേഹത്തെ ഊമനാക്കിയ അവിശ്വാസത്തെ പ്രതിയും അവൾ അയാളെ കുറ്റപ്പെടുത്തുന്നില്ല.
ഇപ്രകാരം ക്ഷമിക്കുന്നതിനു അവൾക്കു അവളുടെ കാരണമുണ്ട് .ഇതുവരെ തനിക്കുണ്ടായിരുന്ന വന്ധ്യത്വത്തിൻ്റെ അവമാനം ദൈവം നീക്കിയത് വൃദ്ധനും ബധിരനും മുകനും അല്പവിശ്വാസിയുമായ ഈ മനുഷ്യനിൽ കൂടിയാണ് .ദൈവത്തിൻ്റെ പദ്ധതിയിൽ ഒരു വലിയ പങ്കാണ് തൻ്റെ ഭർത്താവിന് ലഭിച്ചിരിക്കുന്നത് .മിശിഹായുടെ മുന്നോടിക്കു ജന്മം കൊടുക്കുക എന്ന പങ്ക് .ദൈവത്തിൻ്റെ പദ്ധതിയിൽ കാതലായ പങ്ക് വഹിക്കുന്നതിനു പ്രായമോ ശാരീരിക ബലഹീനതയോ ഒറ്റപ്പെട്ട പാരാജയങ്ങളോ ഒരു തടസ്സമല്ലെന്ന് ദൈവം തള്ളിയിച്ചിരിക്കുകയാണ് സഖറിയായിലൂടെ.ദൈവം തിരഞ്ഞതെടുത്തവനെ എലിശ്വാ എങ്ങനെ കുറ്റപ്പെടുത്തും ? ഇല്ല .കുറവുകളുടെ ആ മനുഷ്യനെ ചേർത്തുപിടിച്ചുകൊണ്ടു ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിനായി അവൾ കാത്തിരുന്നു.
ജീവിതപങ്കാളിയുടെ കുറവുകൾ ക്ഷമിക്കാൻ പ്രേരിപിക്കുന്ന ഒരു നന്മയെങ്കിലും കണ്ടെത്താൻ കഴിയാതെ പോകുന്നത് ആരുടെ കുറവാണ്......?